മണ്ണാര്‍ക്കാട്: പെട്രോള്‍-ഡീസല്‍, പാചകവാതക-സി.എന്‍.ജി. വിലവര്‍ധനവിനെതിരെ എസ്.ടി.യു. മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ടി ഹംസ പ്പ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ കരിമ്പനക്കല്‍ ഹംസ, പാറയില്‍ മുഹമ്മദാലി, യൂസഫ് മിഷ്കാത്തി, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന്, ജില്ലാ യൂത്ത ലീഗ് സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് റഫീഖ പാറോക്കോട്, മണ്ഡലം പ്രസി ഡന്റ് റഫീന മുത്തനില്‍, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആംബുക്കാട്ട്, മേഖ ല ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍, മുനിസിപ്പല്‍ പ്രസിഡന്റ് വി.കെ മുത്തുട്ടി, മറ്റു ജനപ്രതിനിധി കള്‍, വിവിധ ഫെഡറേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
