കോട്ടോപ്പാടം: യു.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് സംഗമം പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്തില്‍ ആവശ്യ മായ വികസന പദ്ധതികളെ സംബന്ധിച്ച് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള യു.ഡി.എഫ്. പ്രവര് ത്തകര് മന്ത്രിക്ക് നിവേദനം നല്കി.
മലയോരമേഖലയിലെ കാട്ടാനഭീതി അകറ്റുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുമെ ന്നും, സര്‍ക്കാര്‍ പോളിടെക്നിക്കിനാവശ്യമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ യു.ഡി.എഫ്. പഞ്ചായത്ത് ചെയര്മാന് പാറശ്ശേരി ഹസ്സന് അധ്യക്ഷനായി.
മറ്റുനേതാക്കളായ കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, അസീസ് ഭീമനാട്, ബിന്ദു ചന്ദ്രന്, ഹുസൈന് കോളശ്ശേരി, അഡ്വ.നാസര്‍ കൊമ്പത്ത്, കെ.ജി ബാബു മാസ്റ്റര്‍, പി.മുരളീധരന്, സക്കീര്‍ തയ്യില്‍, ഉമ്മര്‍ മനച്ചിത്തൊടി, റഷീദ് മുത്തനില്‍, ഒ.ചേക്കുമാസ്റ്റര്‍, സി.ജെ രമേഷ്മുനീര് താളിയില്‍, സിജാദ് അമ്പലപ്പാറ, കെ.യു ഹംസ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
