മണ്ണാര്‍ക്കാട്: ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി. മണ്ണാര് ക്കാട് ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിലെ സ്ത്രീകളെ വഞ്ചിച്ചെന്നാരോപിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.ജി ശ്രീവിദ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റു മാരായ ടി.എം സുധ, വി.അമുദ, സൗമിനി, സെക്രട്ടറി കൃഷ്ണകുമാരി, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ജയശ്രീ, ഒ.ബി.സി. മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.പ്രമേഷ്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് രമേഷ് കല്ലിങ്ങല്‍, ജനറല്‍ സെക്രട്ടറി എം മോഹനകൃഷ്ണന്, അംഗങ്ങളായ സുരേഷ് ചന്ദ്രന്, പി.രാഘവന് തുടങ്ങിയവര്‍ പങ്കെടുത്തു.
