മണ്ണാര്‍ക്കാട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരുവയസുകാരന് വീട്ടുമുറ്റത്തെ ബക്കറ്റിലെ വെള്ളത്തില്‍ വീണു. കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പെരിമ്പടാരി കിഴക്കുമ്പുറം ഒറവക്കോട് വീട്ടില്‍ ഷിബു-അമൃത ദമ്പതികളുടെ മകന് ആദി കേശാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.വീട്ടുമുറ്റത്ത് കളി ച്ചുകൊണ്ടിരിക്കെ, മുക്കാല്‍ഭാഗത്തോളം വെള്ളമുണ്ടായിരുന്ന ബക്കറ്റിലേക്ക് കുട്ടി തലകീഴായി മറിയുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സക്കായി കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കുട്ടി വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.