മണ്ണാര്‍ക്കാട്:സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്.സി. ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് മണ്ണാര്‍ക്കാട് ഡിപ്പോയിലും തുടക്കമായി.
ഇന്ദിരാഗ്യാരണ്ടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആനുകൂ ല്യം ഡിപ്പോയിലെ 21 ഓര്‍ഡിനറി സര്‍വീസുകളില്‍ ലഭ്യമാകും.ഈ സര്‍വീസുകളില്‍ ഭൂരിഭാഗ വും അട്ടപ്പാടി മേഖലയിലേക്കാണ്. ഇതില്‍ 19 സര്‍വീസുകള്‍ ആനക്കട്ടി വരെ സര്‍വീസ് നടത്തു ന്നു. ഷോളയൂര്‍, മൂലഗംഗല്‍, ജെല്ലിപ്പാറ എന്നിവിടങ്ങളിലേക്കെല്ലാം പദ്ധതിയുടെ ഗുണഭോക്താ ക്കള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.കൂടാതെ, പാലക്കാട് – കോഴിക്കോട് റൂട്ടിലോടുന്ന ഡിപ്പോ യിലെ രണ്ട് ടി.ടി. സര്‍വീസുകള്‍, തിരുവിഴാംകുന്നിലേക്ക് നാല് സര്‍വീസുകള്‍, എടത്തനാട്ടുകര മേഖലയിലേക്ക് ഉപ്പുകുളം ഉള്‍പ്പെടെ അഞ്ച് സര്‍വീസുകള്‍ എന്നിവയിലും യാത്രാസൗജന്യമുണ്ട്. കോങ്ങാടിലേക്കും എട്ട് ഓര്‍ഡിനറി സര്‍വീസുകള്‍ ലഭ്യമാണ്.
സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്ട്രേഷനോ കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ ആവശ്യ മില്ലെന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. കണ്ടക്ടര്‍മാര്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീ ന് വഴി സീറോ ടിക്കറ്റ് നല്കന്നതാണ് രീതി. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകളില്‍ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്.അട്ടപ്പാടി, തിരുവി ഴാംകുന്ന്, എടത്തനാട്ടുകര തുടങ്ങിയ മലയോര മേഖലകളിലെയും കോങ്ങാട് ഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് ഈ യാത്രാസൗജന്യം വലിയ ആശ്വാസമാകും.കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളിലും ഇതിന്റെ പ്രയോജനം ലഭിക്കും.
നാല് ഫാസ്റ്റ് പാസഞ്ചറും രണ്ട് സൂപ്പര്‍ഫാസ്റ്റും ഉള്‍പ്പെടെ ആകെ 27 സര്‍വീസുകളാണ് മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത്. ഒരുമാസം ശരാശരി 1.30 കോടി രൂപയാണ് ഡിപ്പോയി ലെ വരുമാനം.അതിനിടെ, കൂടുതല്‍ ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തണ മെന്ന ആവശ്യവും മലയോര മേഖലകളില്‍ നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് – ആനക്കട്ടി ബസിലാണ് ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ കന്നിയാത്ര ആരംഭിച്ചത്. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, ജ്യോതി കൃഷ്ണന്‍കുട്ടി, കെ.സി അബ്ദുറഹ്മാന്, സെലീന വേളക്കാടന്‍, മറ്റു കൗണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് ഗുപ്ത, ബിജി ടോമി, ബെറ്റി ലോറന്‍സ്, മണ്ണാര്‍ക്കാട് ഡിപ്പോ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മന്‍സൂ ര്‍, കെ.എസ്.ആര്.ടി.സി. യൂണിയന് പ്രതിനിധികളായ എം.ഷൗക്കത്തലി, ഷിന്റോ കുര്യന്, പൊതുപ്രവര്‍ത്തകരായ പി.ആര് സുരേഷ്, വി.വി ഷൗക്കത്തലി തുടങ്ങിയവരും പങ്കെടുത്തു.

🚫 വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർ ത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.