കരിമ്പ:മെയ് 18 സ്ഥാപക ദിനത്തില്‍ ജവഹര്‍ ബാലജന വേദി പ്രവര്‍ ത്തകരുടെയും കരിമ്പ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊറോണ പ്രതിരോധ- സഹായ പ്രവര്‍ത്തനത്തി ന്റെ ഭാഗമായി വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ എത്തിച്ചു നല്‍കി. വാര്‍ഡ് മെമ്പര്‍ ബിന്ദുപ്രേമന്‍ ഉദ്ഘാടനം ചെയ്തു.സ്ഥാപക ദിനത്തില്‍ 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് എത്തിച്ച് നല്‍കി.യു ഡി എഫ് കണ്‍വീനര്‍ ആന്റണി മതിപ്പുറം,ബാലജനവേദി ബ്ലോക്ക് ചെയര്‍ മാന്‍ സജീവ് ജോര്‍ജ്, മണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ആന്റണി, ബൂത്ത് പ്രസിഡണ്ടുമാര്‍ ഡെന്നി, അലി, അജേഷ്, അലക്‌സ് മാമന്‍, ഹംസ, അഷറഫ്, പ്രജീഷ് , സുന്ദരന്‍, അശ്വിന്‍, ഡാല്‍വിന്‍ തുടങ്ങി യവര്‍ പങ്കെടുത്തു.