കോട്ടോപ്പാടം: ആര്യമ്പാവ് റോഡ് സമുന്നയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യ ത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതുശങ്കര് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് സലാം അധ്യക്ഷനായി. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥന് പി.പി മഹേഷ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, ഗ്രാമ പഞ്ചായത്ത് അംഗം റഷീദ് മുത്തനില്‍, കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, റഷീദ് ഓങ്ങല്ലൂര്‍, അസീസ് ചെള്ളി, ക്ലബ് സെക്രട്ടറി പി.മുജീബ്, പ്രസിഡന്റ് കെ.അസ്ലം, ട്രഷറര്‍ കെ.അനീസ്, ജംഷാദ് പുല്‍ക്കട, അന്‍വര്‍ സാജിദ് പൂഞ്ചോല, മിര്‍ഷാദ് കൂരിക്കാടന്, നാസര്‍ ഓങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
