കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ പഞ്ചായത്തിലെ എട്ട്, 17 വാര്‍ഡുകളിലുള്ള എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളേയും, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍.എം.എം. എസ്. സ്കോളര്‍ഷിപ് വിജയികളേയും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉബൈദ് ചങ്ങലീരി സ്മാരക സാംസ്കാരിക നിലയത്തില്‍ നടന്ന അനുമോദന സമ്മേളനം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ മുഹമ്മദ് ഷമീര്‍ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ കെ.മിനി, വാര്‍ഡ് മെമ്പര്‍ ഷിജി ആഴ്വാഞ്ചേരി, എ.കെ അബ്ദുല്‍ അസീസ്, രമേശന് മാസ്റ്റര്‍, ഇ.മുത്തു,സി.മുഹമ്മദാലി തുടങ്ങിയ വര് സംസാരിച്ചു.
