എടത്തനാട്ടുകര: ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയക്ക് കീഴില്‍ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ ആനില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. എം. ഹിദായത്ത് മാസ്റ്റര്‍ അധ്യക്ഷനായി.ഖുര്‍ആന്‍ ജുസ്അ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.പി നിഷാദ്, എം.അബ്ദുസ്സലാം, കെ.അഷ്റഫ്, എന്‍.സീനത്ത്, കെ.വി മുസൈറ, പി.റുബീന, സി.അനീസ, എന്‍.ഷഫീന, കെ.എ റംഷീന, ഒ. ഉമൈബ എന്നിവര്‍ പങ്കെടുത്തു.
