പാലക്കാട്: ഒലവക്കോട് റെയില്വേ സ്റ്റേഷനിലെ വെയിറ്റിങ് റൂമില് നിന്നും തമിഴ്നാട് സ്വദേ ശിയായ യാത്രക്കാരന്റെ പണവും മറ്റുമടങ്ങിയ ബാഗ് മോഷണംപോയ സംഭവത്തില് രണ്ടു പേരെ റെയില്വേ പൊലിസ് പിടികൂടി. കുറ്റ്യാടി സ്വദേശി അല്ത്താഫ് (39), ചിറ്റിലപ്പള്ളി സ്വദേശി ഫ്രാന്സിസ് (52) ആണ് അറസ്റ്റിലായത്. പാലക്കാട് റെയില്വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തില് കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്നാണ് ഇരുവരേയും പിടികൂടിയത്.

ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. തീര്ഥാടനത്തിന് പോവുകയായിരുന്ന തമിഴ് നാട് സ്വദേശിയായ യാത്രക്കാരന് പാലക്കാട് റെയില്വേ സ്റ്റേഷനിലെത്തി വെയ്റ്റിങ് റൂമിലെ ശുചിമുറിയില് കുളിക്കാനായി പോയ സമയത്താണ് ഒരുലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐ ഫോണുകളും, 15,000 രൂപയും 30,000 രൂപ വിലമതിക്കുന്ന വാച്ചുമടങ്ങിയ ബാഗ് കവര്ന്നത്. പരാതി യുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില് പ്രതികളെ പിടി കൂടുകയും മോഷണം പോയ ബാഗ് കണ്ടെടുക്കുകയുമായിരുന്നു.
റെയില്വേ പൊലിസ് എ.എസ്.ഐ. ടി.അനില്കുമാര്, സീനിയര് സിവില് പൊലിസ് ഓഫിസര് രജീഷ് മോഹന്ദാസ്, സിവില് പൊലിസ് ഓഫിസര്മാരായ ആര്.ശ്രീഹരി, മണികണ്ഠന്, ആര്. പി.എഫ്. എ.എസ്.ഐ. ഷിജു, കോണ്സ്റ്റബിള് ഒ.കെ അജീഷ് എന്നിവരും അന്വേഷണസംഘ ത്തിലുണ്ടായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
