മണ്ണാര്‍ക്കാട്: ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് https://admission.vhseportal.kerala.gov.in ല്‍ ജൂണ്‍ 15 രാവിലെ 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും.
ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15 മുതല്‍ 17 വൈകിട്ട് നാല് വരെ അലോട്ട് മെന്റ ലഭിച്ചിട്ടുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവര്‍ക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കാന്‍ കാത്തിരിക്കുന്നതിനായി വിദ്യാര്‍ഥിക്ക് താത്കാ ലിക പ്രവേശനം നേടാം.അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ജൂണ്‍ 17 വൈകുന്നേരം 4ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാല്‍, പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകും.
