തെങ്കര: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനു മോദിക്കുന്നതിനായി തെങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പറുടെ നേതൃത്വത്തില്‍ സംഘ ടിപ്പിച്ച ‘എക്സലന്‍സിയ ഉമ്മന്‍ചാണ്ടി എന്‍ഡോവ്മെന്റ് അവാര്‍ഡ്ദാനം’ വേറിട്ടൊരു അനുഭവമാ യി. അനുമോദനത്തോടൊപ്പം വേദിയിലെത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നറുക്കെടുപ്പിലൂ ടെ സമ്മാനങ്ങള്‍ കൂടി നല്‍കിയാണ് അനുമോദന സമ്മേളനത്തെ ആകര്‍ഷകമാക്കിയത്. അല്‍ ഫാം മന്തി മുതല്‍ സൈക്കിള്‍ വരെയാണ് സമ്മാനമായി ഒരുക്കിയിരുന്നത്.
തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത അധ്യക്ഷനായി. തെങ്കര ഡിവിഷന് പരിധിയിലെ നൂറോളം പ്രതിഭകളെയാണ് ചടങ്ങില്‍ ആദരിച്ചത്. വേദിയിലെത്തിയ വിദ്യാര്‍ഥികളെ പൊന്നാട അണിയിച്ച് സ്വീകരിച്ച ശേഷം, പ്രത്യേ ക ബൗളില്‍ നിന്നുമെടുപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കിട്ടാണ് എല്ലാവര്ക്കും ഉപഹാരങ്ങള്‍ വിതര ണം ചെയ്തത്. മെഗാ സമ്മാനമായി നല്കിയ രണ്ട് സൈക്കിളുകള്‍ തന്‍ഹ ഫാത്തിമ, കെആര്‍ വിധുകൃഷ്ണന്‍ എന്നിവര്‍ക്ക് ലഭിച്ചു.
ഇതോടൊപ്പം പഠനോപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍പോഡ്, ഹെഡ്ഫോണ്, ബ്ലൂടൂത്ത് സ്പീക്കര്‍, പവര്‍ബാങ്ക്, അയേണ്‍ ബോക്സ്, ഡിന്നര്‍ സെറ്റ്, കാസറോള്‍, ഡ്രസ് പര്‍ച്ചേസ് കൂപ്പണുകള്‍, ഫുഡ് കൂപ്പണുകള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്. വിജയികളു ടെ ഫോട്ടോ പതിപ്പിച്ച പ്രത്യേക മൊമെന്റോയും ഇതോടൊപ്പം കൈമാറി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ടില്‍, മറ്റുനേതാക്കളാ യ പി.അഹമ്മദ് അഷ്റഫ്, ടി.എ സലാം, വി.വി ഷൗക്കത്ത്, അസീസ് ഭീമനാട്, ജനപ്രതിനിധികളാ യ സറീന ഫിറോസ്, കെ.പി ജഹീഫ്, പി.എസ് ബിന്ദു, അന്‍വര്‍ മണലടി, ജസീന, റഹീമ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
