മണ്ണാര്‍ക്കാട്:നഗരത്തിലെ പ്രമുഖ ക്ലിനിക്കായ മെഡിക്കോ ബസാര്‍ സ്കിന്‍-ഹെയര്‍ ആന്‍ഡ് ഇ.എന്‍.ടി. ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ്, ഐ. പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രവചന മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മെഡിക്കോ ബസാറില്‍ നടന്ന ചടങ്ങില്‍ മുല്ലാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.

ഇരു പ്രവചന മത്സരങ്ങളിലുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിജയിയെയും ലഭിച്ച ഭൂരിപക്ഷത്തിനോടടുത്തുള്ള സംഖ്യയും പ്രവചിച്ച ഒറ്റപ്പാലം സ്വദേശി ദേവിലാല്‍ സമ്മാനത്തിന് അര്‍ഹനായി. ഐ.പി.എല്‍. ഫൈനല്‍ മത്സര വിജയിയെ കൃത്യമായി പ്രവചിച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് കോങ്ങാട് തടുക്കശ്ശേരി സ്വദേശി മിഥുനെ തിരഞ്ഞെടുത്തത്. സമ്മാന വിതരണ ചടങ്ങില്‍ മെഡിക്കോ ബസാര്‍ സ്റ്റാഫുകളും പങ്കെടുത്തു.
