കോട്ടോപ്പാടം: പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും സ്കോളര്‍ഷിപ് വിജയി കളേയും അനുമോദിക്കുന്നതിനായി വടശ്ശേരിപ്പുറം വാര്‍ഡ് മെമ്പര്‍ ആസിഫ് അലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘എക്സലന്‍ഷ്യ മികവുത്സവം’ ശ്രദ്ധേയമായി.
ഈസ്റ്റ് കൊമ്പം കെ.എച്ച്. ബില്‍ഡിങ്ങില്‍ നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, സി.എം. കിഡ്സ് സ്കോളര്‍ഷിപ് ജേതാക്കള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് വികസന സമിതി ചെയര്മാന് അഡ്വ. നാസര്‍ കൊമ്പത്ത് അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, ദീപ ഷിന്റോ, സി.ടി സുമയ്യ എന്നിവര്‍ കൊമ്പത്ത് ആലിഹാജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട് ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്കി.
ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത് പോറ്റൂര്‍, വടശ്ശേരിപ്പുറം ജി.എച്ച്.എസ്. പ്രധാനാധ്യാപകന് കെ.ബാബുരാജ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.ഹസ്സന് മാസ്റ്റര്‍, കെ.എസ്.പി.എല്‍. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, അക്കര മുഹമ്മദ്, സമദ് നാലകത്ത്, ജിദ്ദ കെ.എം.സി.സി. ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് അക്കര, മദീന കെ.എം.സി.സി. ജില്ലാ ചെയര്മാന് എ.ഹംസ ക്കുട്ടി, സി.ടി ഉമ്മര്‍, കെ.രേവി, സി.ടി മുഹമ്മദ് ഹാജി, കെ.ഹംസപ്പ, കെ.കുഞ്ഞഹമ്മദ്, ഫവാസ് കോല്‍ക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
