മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ മുന്‍ ഫുട്ബോള്‍ താരം പെരിമ്പടാരി കല്ലിങ്കല്‍ രാജാമണി (52) അന്തരിച്ചു. മണ്ണാര്‍ക്കാട് കമാന്‍ഡോസ് ഫുട്ബോള്‍ ക്ലബിലെ മുന്കളിക്കാരനായിരുന്ന രാജാമണി മലപ്പുറം, പാലക്കാട് ജില്ലകളില്‍ വിവിധ ഫുട്ബോള്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഐവര്‍മഠത്തില്‍. അച്ഛന്: കൃഷ്ണന്‍കുട്ടി. അമ്മ: ശാരദ. ഭാര്യ: രതി. മക്കള്‍: അതുല്‍, അശ്വിന്.