പാലക്കാട്: വനംവകുപ്പില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ വനകുടുംബം സംഘടനയുടെ സംസ്ഥാന സമ്മേളനം പാലക്കാട് റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ രവികുമാര്‍ മീണ മുഖ്യപ്രഭാഷ ണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.വിജയകുമാര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പി.ജി അനില്‍കുമാര്‍, കെ.രാധാകൃഷ്ണന്, പി.ഒ അപ്പച്ചന്, വി.കെ കൃഷ്ണന്, ഇമ്രോസ് ഏലിയാസ് നവാസ്, കെ.എ സേതുമാധവന്, നഷിദ്, കെ.അബ്ദുള്‍ റസാഖ്, എ.രാജചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍. കെ.വിജയകുമാര്‍ (പ്രസിഡന്റ്), വി.കെ കൃഷ്ണന്, കെ.രാധാകൃഷ്ണന് (വൈസ് പ്രസിഡന്റ്), പി.ജി അനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), ടി.രാജന് (ദക്ഷിണമേഖല സെക്രട്ടറി), പി. ജോയി കുര്യന് (ഹൈറേഞ്ച് മേഖല സെക്രട്ടറി), ഡേവിസ് ആലപ്പാടന്‍ (മധ്യമേഖല സെക്രട്ടറി), വി.വിജയന് (കിഴക്കന്‍ മേഖല സെക്രട്ടറി), സി.എസ് രാധാകൃഷ്ണന് (ഉത്തര മേഖല സെക്രട്ടറി), പി.ഒ അപ്പച്ചന് (ട്രഷറര്‍).
