മണ്ണാര്‍ക്കാട്: ആറുവര്‍ഷത്തോളമായി നീട്ടിവളര്‍ത്തി, ശ്രദ്ധയോടെ പരിപാലിച്ചുപോന്ന തന്റെ മുടി കാന്‍സര്‍ രോഗികള്‍ക്കായി വെള്ളിയാഴ്ച മുറിച്ചപ്പോള്‍ തെന്നാരി സ്വദേശിയായ അഭിത് കൃഷ്ണയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. നാളിതുവരെ മനസ്സില്‍ കൊണ്ടുനടന്ന വലി യൊരു ആഗ്രഹം സഫലമായതിന്റെ നിര്‍വൃതിയിലാണ് ഈ ഇരുപത്തിനാലുകാരന്. കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ട് മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് വിഗ് നിര്‍മിച്ചു നല്കുന്നതിലേക്കായാണ് അഭിത് ഇത്രയും വര്‍ഷമായി മുടി വളര്‍ത്തിയത്.

വൈകിട്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തു വെച്ച് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യ ത്തിലാണ് അഭിത് മുടി മുറിച്ചുനല്‍കിയത്. സമൂഹത്തില്‍ കാരുണ്യവും സഹാനുഭൂതിയും വളര് ത്തുന്ന ഇത്തരം ഉദ്യമങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ പങ്കാളികളാകണമെന്ന് മന്ത്രി അഭിപ്രായപ്പെ ട്ടു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസവും മാനസിക പിന്തുണയും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ കേശദാനം നടത്തുന്നതെന്ന് അഭിത് കൃഷ്ണ പറഞ്ഞു. അഭിതിന്റെ ഈ മാതൃകാപരമായ തീരുമാനത്തെ നാട്ടുകാരും സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ഒരുപോലെ അഭിനന്ദിച്ചു. 60 സെന്റീമീറ്ററിലധികം വരുന്ന, മുറിച്ച മുടി ദാനം സ്വീകരിക്കുന്ന അംഗീകൃത സ്ഥാപനത്തിന് ഉടന്‍തന്നെ കൈമാറുന്നതിനുള്ള നടപടി കള്‍ പുരോഗമിക്കുകയാണ്.
മണ്ണാര്‍ക്കാട് തെന്നാരിയിലെ പട്ടുതൊടി സുരേഷ്-സുജാത ദമ്പതികളുടെ മകനായ അഭിത് കൃഷ്ണ പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്. തെന്നാരി റെയിന്‍ബോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട് സ് ക്ലബ് ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നുണ്ട്. ചടങ്ങില്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, സുജിത് തൃക്കപറ്റ, സുജിന്‍, അജയ്കൃഷ്ണ, ടി.സി അരുണ്‍, അശ്വന്കൃഷ്ണ, സ്നേഹ, വിഷ്ണു, ടിജോ പി. ജോസ്, എം. അജേഷ്, പി. ദൃശ്യ എന്നിവരും പങ്കെടുത്തു.
