കോഴിക്കോട് :ജില്ലയില്‍ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ക്വാറന്റൈ നിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയി ച്ചു.നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.സി.എം.ആര്. മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്.
പുതിയതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയര് ന്ന റിസ്ക് വിഭാഗത്തില്‍ നാല് പേരും ഉയര്‍ന്ന റിസ്ക് 16 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയില്‍ ഉള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോള് റൂമില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കു ന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുന്‍സി പ്പാലിറ്റി ഡിവിഷന് 5 ലെ 286 വീടുകളില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി.
സര്‍വേയില്‍ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണ ങ്ങള് ഒന്നും തന്നെ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ഇന്നും ആര്.ആര്.ടി യോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.നാഷണല്‍ ഡിസീസ് കണ്ട്രോള് സെന്ററില്‍ (എന്‍.സി.ഡി.സി.) നിന്നുള്ള വിദഗ്ദ്ധര്‍ ജൂണ്‍ 13ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും.
