തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക ജൂണ്‍ 15-ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ പട്ടിക പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് 5 മണി വരെ നടക്കും. എസ്.എസ്.എല്‍.സി. പുനഃപരിശോധനാ റിസള്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാണ് അലോട്ട്മെ ന്റ് തയ്യാറാക്കിയിരിക്കുന്നത്. അലോട്ട്മെന്റ് വിവരങ്ങള്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.ശില് ലഭ്യമാകും. വെബ്സൈറ്റിലെ ‘കാന്‍ഡിഡേറ്റ് ലോഗിന്‍-എസ്.ഡബ്ല്യു.എസ്’ വഴി ലോഗിന്‍ ചെയ്ത് ‘ഫസ്റ്റ് അലോട്ട് റിസള്‍ട്ട്സ്’ എന്ന ലിങ്കിലൂടെ വിദ്യാര്‍ഥിക ള്‍ക്ക് ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രവേശനത്തിന് ആവശ്യ മുള്ള അലോട്ട്മെന്റ് ലെറ്റര്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഈ ലെറ്ററുമായി രക്ഷകര്‍ത്താവിനോടൊപ്പം, മെയ് 25-ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളുകളില്‍ ഹാജരാകണം.
ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം സ്കൂളില്‍ ഫീസ് അടയ്ക്കാം. എന്നാല്‍ മറ്റ് താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ തിരഞ്ഞെടുക്കാം. താത്കാലിക പ്രവേശനത്തിന് നിലവില്‍ ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തില്‍ താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് മാത്ര മായി റദ്ദാക്കാനും അവസരമുണ്ട്. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നല് കേണ്ടത്. അതേസമയം അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം പോലും നേടാതിരി ക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതല്ല. ആദ്യ അലോട്ട് മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കേണ്ടതാണ്. വിദ്യാ ര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങളും വെബ്സൈറ്റില്‍ പരിശോധിക്കാം.
ഇതുവരെ പ്ലസ് വണ്ണിന് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമു ണ്ടാകും. മുഖ്യഘട്ടത്തില്‍ അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയത് മൂലവും മറ്റും അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതെ പോയവര്‍ക്കും ഈ സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ നല്‍കാം. ഇതോടൊപ്പം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അലോട്ട്മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിക്കും. അപേക്ഷ കര്‍ക്ക് ‘കാന്‍ഡിഡേറ്റ് ലോഗിന്‍-എം.ആര്.എസ്.’വഴി ലോഗിന്‍ ചെയ്ത് ഫലം അറിയാം. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണ മെന്ന് അധികൃതര്‍ അറിയിച്ചു.
