കുമരംപുത്തൂര്‍: പയ്യനെടം ജി. എല്‍.പി സ്കൂളിന് രാജ്യസഭ എം.പി. പി.പി സുനീര്‍, എം.പി ലാഡ് ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഓഫ് കമ്മം വിദ്യാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു. വിദ്യാലയത്തില്‍ റോബോട്ടും ലാപ്ടോപ്പുകളും സജ്ജീ കരിച്ച് ഒരുക്കിയ ‘ജീനിയസ് കോര്‍ണര്‍ വെര്‍ച്വല്‍ ലാബ്’ മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി.
സി.എം. കിഡ്സ് സ്കോളര്‍ഷിപ് പരീക്ഷയില്‍ ഉപജില്ലയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിക ളെ ചടങ്ങില്‍ അനുമോദിച്ചു.സാഹിത്യകാരന് കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ ഷമീര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജംഷീല ഉസ്മാന്, കെ.എന്‍ മിനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഫീക്ക പാറോകോട്ടില്, വാര്‍ഡ് മെമ്പര്‍ റാഫി മൈലംകോട്ടില്‍,പ്രധാനാധ്യാപകന് എം. എന്‍ കൃഷ്ണകുമാര്‍,അധ്യാപക പ്രതിനിധി വി. പി ഹംസ ക്കുട്ടി സംസാരിച്ചു. ചടങ്ങില്‍ സില്‍വി ടീച്ചര്‍ എന്‍ഡോവ്മെന്റിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസ് വിജയികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
എസ്.എം.സി ചെയര്മാന് വി.സത്യന്, മുന്‍ വാര്‍ഡ് അംഗം സി.പ. മായിന്‍, എസ്.എംസി മെമ്പര്‍ മാരായ രവി മൈലംകോട്ടില്‍, എന്‍.വി നീലാംബരന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് എം.കെ ഫൈസല്‍, മുന്‍ പ്രധാന അധ്യാപകന് കെ. ശ്രീകുമാരന്‍, സ്റ്റാഫ് സെക്രട്ടറി പി.എ കദീജ ബീവി, ബി.ആര്.സി. കോര്‍ഡിനേറ്റര്‍ ഫസീല, സ്കൂള്‍ ലീഡര്‍ വി. മുഹമ്മദ് റിസ്വാന് തുടങ്ങിയവര്‍ പങ്കെടുത്തു.
