മണ്ണാര്‍ക്കാട്: പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടാകുന്ന കര്‍ഷകര്‍ക്ക് വേഗത്തില്‍ സഹാ യവും കൃത്യമായ മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെല്‍പ്പ് ലൈന്‍ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. വിള ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങളും പ്രകൃതിക്ഷോഭ നഷ്ടപരിഹാരവും വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച്, എയിംസ് പോര്‍ട്ടല്‍ മുഖേന കര്‍ഷകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെ യും പുരോഗതി തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന പ്രത്യേക ഡാറ്റാബേസും സജ്ജമാക്കി യിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൃഷിനാശ റിപ്പോര്‍ട്ടുകള്‍, അപേക്ഷകളുടെ നില, നഷ്ടപരിഹാര വിതരണ പുരോഗതി തുടങ്ങിയ വിവരങ്ങള്‍ ഇനി മുതല്‍ സംസ്ഥാന തലത്തി ല്‍ നേരിട്ട് വിലയിരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും സാധിക്കും. പൂര്‍ണ്ണമായും എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിക്ഷോഭം ഉണ്ടായാല്‍ ബന്ധപ്പെട്ട കൃഷിഭവന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി 24 മണി ക്കൂറിനുള്ളില്‍ എഫ്.ഐ.ആര്. തയാറാക്കി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 15 ദിവസത്തിനുള്ളിലും, പ്രകൃതിക്ഷോഭ നഷ്ടപരിഹാര പദ്ധ തിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 10 ദിവസത്തിനുള്ളിലുമാണ് എയിംസ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പ്രകൃതിക്ഷോഭത്തിന് പുറമെ രോഗ-കീടബാധ, വന്യജീവി ആക്രമണം തുടങ്ങിയ കാരണങ്ങ ളാല്‍ കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്കും ഈ സംവിധാനങ്ങള്‍ കൈത്താങ്ങാകും. സംസ്ഥാന വിള ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമെ, സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള വിഹി തവും പ്രകൃതിക്ഷോഭങ്ങള്‍ക്കായുള്ള അടിയന്തര സഹായ പദ്ധതിയിലൂടെയുള്ള ധനസഹായ വും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ കണ്ട്രോള് റൂമുകളും സജ്ജമാണ്. കാലാവസ്ഥാ വ്യതിയാന വെല്ലു വിളികള്‍ക്കിടയിലും കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍ ഉടന്‍ എത്തിക്കാനും, കാലതാമസമില്ലാതെ സഹായം ഉറപ്പാക്കാനും പുതിയ ഹെല്‍പ്പ് ലൈനും നിരീ ക്ഷണ കേന്ദ്രവും സഹായിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.
