പുലാപ്പറ്റ:ശബരി സെന്‍ട്രല്‍ യൂ.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഫുട്ബോള്‍ ലോകകപ്പ് വിളംബര ഘോഷയാത്ര നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് സി.സുരേഷ് അധ്യക്ഷനായി. ജില്ലാ ഫൂട്ട് ബോള്‍ അസോസിയേഷന് ട്രഷറര്‍ എം. ജെ അനീസ് മുഖ്യ പ്രഭാഷണം നടത്തി. ഉമ്മനഴി ഹൈ സ്കൂളിന് സമീപത്തുനിന്നും സി.യു.പി. സ്കൂള്‍ വരെയായിരുന്നു ഘോഷയാത്ര നടന്നത്.ഫുട് ബോള്‍ മത്സരത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെപതാകയും, പ്രിയ കളിക്കാരുടെ ദൃശ്യങ്ങളും ഉയര്ത്തിപിടിച്ചായിരിന്നു വിദ്യാര്‍ഥി കള്‍ പങ്കെടുത്തത്. വാര്‍ഡ് അംഗം ദിവ്യ, പി.ടി.എ പ്രസിഡന്റ് എം.രാജേഷ് കുമാര്‍, അധ്യാപ കരായ എന്‍.മോഹനന്, കെ.ശശികുമാര്‍, ഒ.വാസുദേവന്‍,അരുണ്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.തുടര്‍ന്ന് ഫൂട്ട് ബോളുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
