അഗളി: അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി കാട്ടാനയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയെ കുത്തിമറിച്ചിടുകയും ചെയ്തു. പെട്ടിക്കല്‍ സ്വദേശികളായ വട ക്കേടത്ത് മിനി ഷാജി (48), ഓട്ടോറിക്ഷ ഡ്രൈവര്‍ അറക്കല്‍ വീട്ടില്‍ എ.ടി പ്രസാദ് (55), മുള്ളിയിലെ വെള്ളിങ്കിരി (30) എന്നിവരെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഗളിയിലെ ചിറ്റൂര്‍, പുതൂരിലെ മുള്ളി എന്നിവടങ്ങളിലാണ് സംഭവമുണ്ടായത്. അഗളിയില്‍ നിന്നും പോവുകായായിരുന്നു ഓട്ടോറിക്ഷയെ പെട്ടിക്കല്‍ ചിറ്റൂര്‍ റോഡില്‍ എ.വി.ഐ.പി. റോഡിലെ വളവിലുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. വാഹനത്തെ സമീപത്തെ കല്‍വര്‍ട്ടിലേക്ക് ആനകുത്തിമറിച്ചിട്ടു. ഡ്രൈവര്‍ ഫോണില്‍ വിളി ച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരേ യും ആശുപത്രിയിലെത്തിച്ചത്. മുള്ളിയില്‍ പുഴയിലേക്ക് പോയ വെള്ളിങ്കിരിയെ ഒറ്റയാനാണ് ആക്രമിച്ചത്. ഇയാള്‍ക്ക് സാരമായി പരിക്കേറ്റു.
