കാഞ്ഞിരപ്പുഴ: ഹരിതകര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനായി പൊറ്റ ശ്ശേരി ഇയ്യമ്പലം ശ്മശാനത്തിന് സമീപം പുതിയ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ നീക്ക ത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എത്തി യതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. ശ്മശാനത്തില്‍ മാലിന്യസംഭരണ കേന്ദ്രം അനുവദിക്കില്ലെന്നും പദ്ധതി വരുന്നത് സമീപത്തുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
നിലവില്‍ പഞ്ചായത്തിന്റെ പിറകുവശത്താണ് മാലിന്യസംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ നിന്നുള്‍പ്പടെ ശേഖരിക്കുന്ന പലവിധ അജൈവ മാലിന്യങ്ങള്‍ ഇവിടെയത്തിച്ച് വേര്‍തിരിച്ചാണ് സംസ്കരണത്തിനായി ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. പലപ്പോഴും കേന്ദ്രം മാലിന്യം കൊണ്ടു നിറയുന്ന അവസ്ഥയാണെന്നും മുന്‍വശത്തടക്കം കൂട്ടിയിടുന്ന പ്രവണതയുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിന് പരിഹാരം കാണാനാണ് ഗ്രാമ പഞ്ചായത്ത് പുതിയ കേന്ദ്രം നിര്‍മിക്കാനൊരുങ്ങുന്നത്. പുതിയ എം.സി.എഫ് നിര്‍മിക്കുന്നതിന് കഴിഞ്ഞ ഭരണ സമിതി 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, മറ്റു മെമ്പര്മാരുള്പ്പടെയുള്ളവര് സ്ഥലത്തെത്തിയിരുന്നു ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. സംഭവത്തില്‍ സര്‍വ കക്ഷി യോഗം ചേരുമെന്ന് ഗ്രാമ പഞ്ചായ ത്ത് അധികൃതര്‍ അറിയിച്ചു.
