കാരാകുര്‍ശ്ശി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടിക്കത്ത് ലഭിച്ചതിന്റെയും ഒപ്പം നേരില്‍ കാണാമെന്ന വാഗ്ദാനം കിട്ടിയതിന്റെയും സന്തോഷത്തിലാണ് കാരാകുറുശ്ശിയിലെ സ്കൂള്‍ വിദ്യാര്‍ഥിനിയായ പി.ഫിസ ഫാത്തിമ. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥി കള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമോ എന്ന് അഭ്യര്‍ഥിച്ചാണ് ഫിസ ഫാത്തിമ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്.
കാരാകുറുശ്ശി ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫിസ, എല്ലാ കുട്ടികള്‍ക്കും യാത്രാസൗജന്യം നല്കുന്ന കാര്യത്തില്‍ പുതിയ പദ്ധതികള്‍ ഒരു ക്കാമോ എന്നാണ് കത്തിലൂടെ ചോദിച്ചത്. ഈ കുരുന്നു നിര്‍ദേശത്തിന് വൈകാതെ തന്നെ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി.
തിരക്കുകള്‍ മൂലം കത്ത് വായിക്കാന്‍ വൈകിയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ആരം ഭിക്കുന്നത്. ഫിസ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ വായിച്ചെന്നും, ഇതില്‍ പരിഗണിക്കാവുന്നത് ഉറപ്പായും പരിഗണിക്കാമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നന്നായി പഠിക്കണ മെന്നും കൂട്ടുകാരോടും അധ്യാപകരോടും അന്വേഷണം അറിയിക്കണമെന്നും അദ്ദേഹം കത്തി ല്‍ സൂചിപ്പിച്ചു. തീര്‍ച്ചയായും നേരില്‍ കാണാമെന്ന വാക്കുകളോടെയാണ് കത്ത് അവസാനിക്കു ന്നത്. ഒപ്പം ഫിസമോള്ക്ക് ആശംസകളും നേര്‍ന്നു.
കത്തെഴുതുമ്പോള്‍ അദ്ദേഹമത് വായിക്കുമോയെന്ന് പോലും നിശ്ചയമില്ലായിരുന്നു. എന്നാല്‍ മറുപടി കത്തെത്തിയത് ഫിസയേയും കുടുംബത്തേയും അതിശയത്തിലാക്കി. ഇതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ഈ കൊച്ചുമിടുക്കിയും കുടുംബവും.
