പാലക്കാട്: പാലക്കാട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി. ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരി ന്റെ വിവിധ വികസന പദ്ധതികളുടെ ജില്ലാതല പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (ദിശ)യുടെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ പിറ്റ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ അവസാനത്തോ ടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെ നടപ്പിലാക്കിയ കേന്ദ്രാവിഷ് കൃത പദ്ധതികളുടെ പുരോഗതി വിശദമായി വിലയിരുത്തി. വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി, ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അവത രിപ്പിച്ചു.
ജില്ലയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷ പ്രശ്നം യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി നബാര്‍ഡിന്റെ സഹകര ണത്തോടെ സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള സംരക്ഷണ പദ്ധതികള്‍ ആവിഷ്കരിക്കണ മെന്ന് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.പി. നിര്‍ദേശം നല്കി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വി.ബി.ജി.ആര്.എ.എം.ജി. പദ്ധതിയായി നടപ്പിലാക്കുന്ന തിനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃഷി, ജലസംരക്ഷണം, പ്രകൃതി വിഭവ സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് എം.പി. ബന്ധപ്പെട്ട ഉദ്യോഗ സ്ഥരോട് നിര്‍ദേശിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും പദ്ധതിക ളുടെ ഗുണഫലങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഗാര്ഡന് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ സുനില്‍കുമാര്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
