മണ്ണാര്‍ക്കാട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കുമരംപുത്തൂര്‍ നെച്ചുള്ളി ചുള്ളിയോട് കുളംകണ്ടത്തില്‍ കെ.ജെ ഷാജിയുടെ ഭാര്യ മേഴ്സി ജോണ്‍ (50) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണയിലെ നിന്നും വരികയായിരുന്നു. കല്ല്യാണക്കാപ്പ് ഭാഗത്ത് നിന്ന് പള്ളിക്കുന്നിലേ ക്കുള്ള യാത്രാമധ്യേ വാലിപ്പടി ഭാഗത്ത് വെച്ച് ഇവര്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മക്കള്‍: ഹില്‍ന (ദുബൈ), ദില്‍ന. മരുമകന്: ജിനക്സ് (ദുബൈ).