മണ്ണാര്‍ക്കാട്: സ്വതന്ത്ര തൊഴിലാളി യൂണിയന് (എസ്.ടി.യു.) മണ്ണാര്‍ക്കാട് മേഖല അംഗത്വ കാംപെ യിന് തുടക്കമായി.ദേശീയ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ അഫിലിയേഷനോടനു ബന്ധിച്ചുള്ള വിവിധ ഫെഡറേഷനുകളുടെ അംഗത്വവിതരണോദ്ഘാടനം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് കെ.ടി ഹംസപ്പ അധ്യക്ഷനായി. ചുമട്ടുതൊഴിലാളി, ആശ, അങ്കണവാടി, തൊഴിലു റപ്പ്, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ തുടങ്ങിയ 14 ഫെഡറേ ഷനുകളുടെ അംഗത്വമാണ് വിതരണം ചെയ്തത്. വിവിധ ഫെഡറേഷനുകളുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളായ കെ.പി ഉമ്മര്‍, പാറയില്‍ മുഹമ്മദാലി, ടി.പി സൈനബ, യൂസുഫ് മിശ്കാത്തി, ടി.സെഫിയ, റഫീഖ് കൊങ്ങത്ത്, പി.ടി സഫിയ, ബഷീര്‍ താളിയില്‍, പി.പി കബീര്‍, ഷമീര്‍ വാപ്പു, വി.കെ മുത്തുട്ടി, പി.ശിഹാബ്, എം.ശൈലജ, നസീമ ഐനെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
