തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 14 ലോക രക്തദാതാ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം നൽകുക – ജീവൻ രക്ഷിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11 രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അധ്യക്ഷനാകും. ശശി തരൂർ എം.പിയും മേയർ വി. വി. രാജേഷും വിശിഷ്ടാതിഥികളാകും. ഡിജിപി റവാഡ ചന്ദ്രശേഖർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന, കെ.എസ്.ബി.ടി.സി. വൈസ് ചെയർമാനും സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുമായ ഡോ. പീയൂഷ് എം തുടങ്ങിയവർ പങ്കെടുക്കും.
