മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എല്ലാവര്ക്കും സുരക്ഷിതമായ രക്തലഭ്യത ഉറപ്പുവരുത്താന്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരും ആരോഗ്യവകുപ്പും മുന്നോട്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ രക്തബാങ്കുകളുടെ ഗുണനിലവാരം ഉറപ്പാക്കല്‍, സന്നദ്ധ രക്തദാനം പ്രോത്സാഹി പ്പിക്കല് എന്നിവയിലൂടെ രക്തം ആവശ്യാനുസരണം ലഭ്യമാക്കാനും രക്തം സ്വീകരിക്കുന്നതിലൂ ടെ മാരക രോഗങ്ങള്‍ പകരുന്നത് തടയാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മഹാദാനത്തിന് പ്രതിഫലം അരുത്
കേരളത്തില്‍ പ്രതിവര്‍ഷം ആറ് മുതല്‍ ഏഴ് ലക്ഷം യൂണിറ്റ് വരെ രക്തമാണ് ആവശ്യം വരുന്നത്. മുന്‍വര്‍ഷം സംസ്ഥാനത്ത് 6.34 ലക്ഷം യൂണിറ്റ് രക്തം ശേഖരിച്ച് വിതരണം ചെയ്യുകയുണ്ടായി. ഇതിന്റെ 77 ശതമാനവും സന്നദ്ധ രക്തദാതാക്കളില്‍ നിന്നാണ് ശേഖരിച്ചത്. ഇത് 100 ശതമാനത്തി ലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേ ജുകളിലും ആശുപത്രികളിലുമായി 45 രക്തബാങ്കുകളും സ്വകാര്യമേഖലയില്‍ 161 രക്തബാങ്കു കളും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍വര്‍ഷം സംഘടിപ്പിച്ച 3,790 സന്നദ്ധ രക്തദാന ക്യാംപുകളിലൂടെ മാത്രം 1.38 ലക്ഷം യൂണിറ്റ് രക്തം ശേഖരിക്കാന്‍ സാധിച്ചു. ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്ക ളില്‍ നിന്നോ നിര്‍ബന്ധിതമായി രക്തം ശേഖരിക്കുന്ന സാഹചര്യവും രോഗികള്‍ പണം നല്കി ദാതാക്കളെ കണ്ടെത്തുന്നത് തടയുകയുമാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. പ്രതിഫലം വാങ്ങിയു ള്ള രക്തദാനം സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
രക്തദാനം യോഗ്യതയും ഗുണങ്ങളും
18-നും 65-നും ഇടയില്‍ പ്രായമുള്ള, ശാരീരിക-മാനസിക ആരോഗ്യവാനായ ഏതൊരു വ്യക്തി ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. പുരുഷന്മാര്ക്ക് മൂന്നുമാസത്തിലൊരിക്കലും, സ്ത്രീകള്‍ക്ക് നാലുമാസത്തിലൊരിക്കലും രക്തദാനം നടത്താം. രക്തദാനം വഴി ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥ ശക്തിപ്പെടുകയും ഹൃദ്രോഗം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇതിനൊപ്പം രക്തം ദാനം ചെയ്യുന്നതിലൂടെ ഓരോ മൂന്നുമാസ ത്തിലും ദാതാവിന് വിവിധ രോഗങ്ങള്‍ക്കുള്ള സൗജന്യ പരിശോധനയും ഉറപ്പുവരുത്തുന്നുണ്ട്.
രക്തസുരക്ഷയിലെ കേരള മാതൃക
രക്തശേഖരണം മുതല്‍ അത് രോഗിക്ക് നല്‍കുന്നത് വരെയുള്ള പ്രക്രിയ കൃത്യമായി നിരീക്ഷി ക്കാന്‍ ‘വെയിന്‍ ടു വെയിന്‍ ട്രെയ്സബിലിറ്റി’ എന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സം വിധാനം കേരളം നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. കൂടാതെ, ‘ജീവധാര’ പോര്‍ട്ടല്‍ വഴി ഏതൊരു പൗരനും സര്‍ക്കാര്‍ ബ്ലഡ് സെന്ററുകളിലെ രക്തത്തിന്റെയും രക്തഘടകങ്ങളു ടെയും തത്സമയ സ്റ്റോക്ക് അറിയാനും, സന്നദ്ധ രക്തദാന ക്യാംപുകള്‍ രജിസ്റ്റര്‍ ചെയ്യാനും സാധി ക്കും. പ്രസവം, റോഡപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്കും കാന്‍സ ര്‍, ഡെങ്കിപ്പനി, ഹീമോഫിലിയ, തലാസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും ജീവന് നിലനിര് ത്താന് രക്തം അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സമീപകാലത്ത് രക്തം സ്വീകരിച്ചതുവഴി ആര്‍ക്കും തന്നെ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പകര്‍ന്നിട്ടില്ല എന്നത് ആരോഗ്യമേഖല കൈവരിച്ച വലിയൊരു നേട്ടമാണ്.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.