പാലക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സുരക്ഷാ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നടത്തി. ധന സഹായം രമേഷ് പിഷാരടി എം.എല്‍.എ. വിതരണം ചെയ്തു. വടക്കന്‍ മേഖല സുരക്ഷാ തിരനോ ട്ടം- 2026 സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.ആര് റസാക്ക് അധ്യക്ഷനായി.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സുഗുണന് മുഖ്യപ്രഭാഷണം നടത്തി. സുരക്ഷാ പദ്ധതിയില്‍ കോണ്ട്രിബ്യൂഷന് സംഖ്യ പൂര്‍ണമായും അടച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായ കാസര്‍കോട് ജില്ലയ്ക്ക് ആദരവും ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. കാസര്‍കോട് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഏറ്റുവാങ്ങി.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം ഷിനാജ് റഹ്മാന്, ജില്ലാ പ്രസിഡ ന്റ് ഫിറോസ് ബാബു, ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീജിത്ത് കണ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഹൈജീന്‍ മോണിറ്ററിങ് കമ്മിറ്റി പാലക്കാട് നഗരസഭ ചെയര്മാന് പി സ്മിതേഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗങ്ങള്‍ക്കായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. എ. രേഖ, ജില്ലാ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സി.എം. രാധാകൃഷ്ണന്,ഒറ്റപ്പാലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. നന്ദകുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ വനിതാ വിംഗ് രൂപീ കരണം സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് ആശാ ലില്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ വിംഗ് സെക്രട്ടറി മായാ സുനില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. ബീന , സംസ്ഥാന ട്രഷറര്‍ റഹ്മത്ത് എന്നിവര്‍ സംസാരിച്ചു.എസ്എസ്എല്‍സി, പ്ലസ് -ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കെ.എച്ച്.ആര്.എ. കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ ട്രഷറര്‍ സുനു ചന്ദ്രന് ആലത്തൂര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കുഞ്ചപ്പന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.
