മണ്ണാര്‍ക്കാട് : അസോസിയേഷന് ഓഫ് കൊമേഴ്സ് ടീച്ചേഴ്സ്, പാലക്കാട് ന്റെ നേതൃത്വത്തില്‍, പ്ലസ്ടു പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് കോമേ ഴ്സ് വിഭാഗത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.നെല്ലിപ്പുഴ ഡി.എച്ച്.എസ്. എസ്. പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം അധ്യക്ഷനായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വി.അക്ഷയ് കൊമേഴ്സ് മേഖലയിലെ പ്രഫഷണല്‍ കോഴ്സുകളെ കുറിച്ച് ക്ലാസ് എടുത്തു. ആക്ട് ജില്ലാ സെക്ര ട്ടറി എം.മുഹമ്മദ് മുസ്തഫ,സബ് ജില്ലാ കണ്‍വീനര്‍ കെ.ശിവദാസന്‍,ജോയിന്റ് കണ്‍വീനര്‍ കെ. എച്ച് ഫഹദ്, എക്സിക്യുട്ടീവ് അംഗം ടി.സന്തോഷ്, പി.ഗീത, കെ.വസന്തകുമാരി, പി.വി അജിത,പി പ്രതിഭ എന്നിവര്‍ സംസാരിച്ചു.
