മണ്ണാര്‍ക്കാട്: കേരളത്തിലെ 108 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി എന്‍.സി.വി.ടി/എസ്.സി.വി.ടി സ്കീമില്‍ 78 ട്രേഡുകളിലേക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകള്‍ക്ക്) പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ ജാലകം പോര്‍ട്ടല്‍, https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നിവ മുഖേന ജൂണ്‍ 30 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ നിന്നോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്കാവുന്ന താണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ഐ.ടി.ഐകളിലേക്കും പ്രവേശനത്തിനായി അപേ ക്ഷിക്കാം.അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ നേരിട്ടെത്തി വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന് നടക്കുന്നതിനാല്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന അനു സരിച്ചുള്ള സ്ഥാപനങ്ങള്‍ സ്വയം തെരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നത് മുത ല്‍ അഡ്മിഷന് വരെയുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്. മുഖേനയും ലഭ്യമാ കും. അപേക്ഷ നല്കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടേയും വെബ്സൈ റ്റിലും അതത് സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റും അഡ്മിഷന് തീയതിയും പരി ശോധിച്ച് പ്രവേശന സാധ്യത വിലയിരുത്താം. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷന് ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
