മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത/സ്വാശ്രയ കോളജുകളില്‍ 2026-27 വർഷത്തെ നഴ്സിം ഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി-നഴ്സിംഗ്, എം.എല്‍.ടി, ഫെര്ഫ്യൂഷന് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷണല്‍ തെറാപ്പി, മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോള ജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്, മെഡിക്കല്‍ ബയോകെമിസ്ട്രി, പ്രോസ്തെറ്റി ക്സ് ആന്‍ഡ് ഓര്‍ത്തോറ്റിക്സ്, കൂടാതെ ബി.പി.റ്റി., ബി.എ.എസ്.എല്‍.പി., ബി.സി.വി.റ്റി തുടങ്ങി യ കോഴ്സുകളിലേക്കാണ് പ്രവേശനം.
അപേക്ഷാര്‍ഥികള്‍ 2026 ഡിസംബര്‍ 31-ന് 17 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്സിം ഗ് കോഴ്സിനും, മറ്റ് അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്കും ഉയര്‍ന്ന പ്രായപരിയില്ല. ബി. എസ്.സി(എം.എല്‍.റ്റി.), ബി.എസ്.സി (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സര്‍വീസ് ക്വാട്ടയിലേ യ്ക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 31.12.2026-ല്‍ പരമാവധി 46 വയസാണ്. സര്‍വീസ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിക്കുന്ന പകാരം അപേക്ഷിക്കണം. ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി വഴി അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂണ്‍ 11 മുതല്‍ 30 വരെ ഒടുക്കാം.
ജനറല്‍, എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂലൈ രണ്ട് വരെയാണ്. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സാമൂ ഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്കും, ഭിന്നശേഷി വിഭാ ഗക്കാര്‍ക്കും 5ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും. ഒ.ഇ.സി. അപേക്ഷകര്‍ക്ക് പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒഴിവുളള സീറ്റുകള്‍ നല്കിയാലും മാര്‍ക്ക് ഇളവിന് യോഗ്യതാ പരീക്ഷയില്‍ എസ്.ഇ.ബി.സി. അപേക്ഷകര്‍ക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു. കൂടുത ല്‍ വിവരങ്ങള്‍ക്ക്: 0471 2560361, 362, 363, 364.
