തച്ചമ്പാറ: കനത്ത മഴയെത്തുടര്‍ന്ന് തച്ചമ്പാറ പഞ്ചായത്തിലെ വളഞ്ഞപാലത്ത് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിന് കുറുകെയുള്ള പാലം തകര്‍ന്നു. ബുധനാഴ്ച രാവിലെ യോടെയാണ് സംഭവം. കാലപ്പഴക്കമുള്ള പാലത്തിന്റെ മധ്യഭാഗം പാടെ തകര്‍ന്ന് നിലംപൊത്തു കയായിരുന്നു. പാലത്തിനടിയിലെ കല്ലുകള്‍ ഇളകിയത് കഴിഞ്ഞദിവസം നാട്ടുകാരുടെ ശ്രദ്ധയി ല്പെട്ടിരുന്നു. അറ്റകുറ്റപണിക്കായുള്ള നീക്കത്തിനിടെയാണ് പാലം തകര്‍ന്നത്. വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വൈസ് പ്രസിഡന്റ് സലീന, സ്ഥിരം സമിതി അധ്യക്ഷന്‍ കുഞ്ഞുമോന് തോമസ്, വാര്‍ഡ് മെമ്പര്‍ നൗഷാദ് ബാബു, പി.ഷെമീര്‍ തുടങ്ങിയവരും കെ.പി.ഐ.പി. അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

തകര്‍ന്നത് അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം
തെക്കുംപുറം ചുള്ളിപ്പാറ മേഖലയില്‍ പിച്ചളമുണ്ട കനാല്‍ റോഡില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ളതാണ് 55 വര്‍ഷത്തോളം പഴക്കമുള്ള ഈ പാലം. കാഞ്ഞിരപ്പുഴ ഡാമിലേക്കും വാക്കോ ടന്മലയുടെ താഴ്വാരത്തേക്കും എത്താനുള്ള പ്രധാന വഴിയാണിത്. പാലം തകര്‍ന്നതോടെ പ്രദേ ശത്തെ നൂറോളം കുടുംബങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. കനാലിന്റെ ഒരുഭാഗത്ത് പ്രധാന റോഡും, മറുവശത്ത് വളഞ്ഞപാലം ഭാഗത്തേക്കുള്ള റോഡുമാണുള്ളത്. തച്ചമ്പാറ, മുതുകുര്‍ശ്ശി, കാഞ്ഞിരപ്പുഴ ഭാഗങ്ങളിലേക്ക് എത്താന്‍ ഇവിടുള്ളവര്‍ ഇനി ഒന്നുകില്‍ കനാല്‍ കയറിയിറങ്ങ ണം, അല്ലെങ്കില്‍ ഒരു കിലോമീറ്റര്‍ മാറി ഉഴുന്നുപറമ്പിലെത്തി കനാല്‍പാലം കടക്കേണ്ടി വരും. കനാലില്‍ പുല്ലും ചെളിയും നിറഞ്ഞുകിടക്കുന്നതും ആശങ്കയുയര്‍ത്തുന്നു.

താത്കാലിക സംവിധാനം വേണം
ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ജീപ്പിനുംവരെ സുഗമമായി കടന്നുപോകാന്‍ കഴിഞ്ഞിരുന്ന ഈ പാലം വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു. പാലം പുതുക്കിപ്പണിയ ണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുന്‍പ് ജലസേചന വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് കൃഷി യാവശ്യത്തിനായി ജലസേചനം നടത്തുന്നതിന് കനാലുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് പരി മിതമായ ഫണ്ട് ലഭിക്കുന്നതിനാല്‍ കനാല്‍പാലം പുതുക്കി പണിയുന്നതിലേക്ക് തുക വകയിരു ത്താന് കഴിയാത്ത സാഹചര്യമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.പുതിയ പാലം നിര് മിക്കും വരെ കനാല്‍ കടക്കാന്‍ താത്കാലിക സംവിധാനമൊരുക്കണമെന്ന ആവശ്യവും ശക്തമാ യിട്ടുണ്ട്. ജലസേചന വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെ ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് പറഞ്ഞു.പുതിയ പാലം നിര്‍മിക്കുന്ന തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുമെന്ന് കെ.പി.ഐ.പി. കല്ലടിക്കോട് സബ്ഡിവിഷന് അധികൃ തരും അറിയിച്ചു.

🚫വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമ പ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.