അലനല്ലൂര്‍: എടത്തനാട്ടുകരയിലെ അണ്ടിക്കുണ്ട് പാലത്തിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. വട്ടമണ്ണപ്പുറം-ചളവ-പൊന്‍പാറ റോഡില്‍ പുളിയംതോടിന് കുറുകെയുള്ള പാലത്തിലാണ് ഈദുരവസ്ഥ. പാലത്തിന്റെ ഇരുഭാഗങ്ങളില്‍ നിന്നും ചെളിയും കല്ലുംഒഴുകിയെത്തി അടിഞ്ഞുകൂടികിടക്കുന്നതിനാല് ഇതിലൂടെയുള്ള യാത്ര പ്രയാസകരമാ വുകയാണ്. കാല്‍നടയാത്രയും അസാധ്യമാകുന്ന നിലയാണ്.കുണ്ടുകുളം, ചളവ, പടിക്കപ്പാടം, ഉപ്പുകുളം വാര്‍ഡുകളിലുള്ളവര്‍ ദിവസേനയാത്ര ചെയ്യുന്നത് ഇതുവഴിയാണ്. ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ പാലംവഴി സര്‍വീസ് നടത്തുന്നുണ്ട്. വെള്ളംകെട്ടി നില്‍ക്കുന്നത് ബലക്ഷയത്തിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ അശാ സ്ത്രീയതയാണ് പാലത്തില്‍ വെള്ളം കെട്ടിനില്ക്കാന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
