എടത്തനാട്ടുകര: കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും ഭൂമിക്ക് മേല്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന് കീഴി ല്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും പ്രദര്‍ശനവും സംഘടിപ്പിച്ചു.’പ്രകൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മത്സരം പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ് ഉദ്ഘാടനം ചെയ്തു.സ്കൗട്ട് മാസ്റ്റര്‍മാരായ സി. ബഷീര്‍, കെ.ടി സിദ്ദീഖ്, ഗൈഡ് അധ്യാപികമാരായ വി.പി നൗഷിദ, പി. ബല്‍ക്കീസ് ഇബ്രാഹിം, ഗൈഡ് ക്യാപ്റ്റന്മാരായ തുഹ്ഫ ജൗഹര്‍, ഫാത്തിമ നദ, പി.അഹന, സ്കൗട്ട് ക്യാപ്റ്റന്മാരായ ഹസൂര്‍ ബിന്‍ സഅദ്, അചല്ദേവ്, മുഹമ്മദ് റിസ് വാന്‍, കെ.അഫ്സഹ് എന്നിവര്‍ നേതൃത്വം നല്കി.
