കാഞ്ഞിരപ്പുഴ: വന്യമൃഗ ആക്രമണങ്ങളില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ പൊലിയുന്നതില്‍ പ്രതിഷേധിച്ച് കിഫ കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരത്ത് പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. ഭയം കൂടാതെ ജീവിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം ഉറപ്പുവരുത്താന്‍ ഭരണാധി കാരികള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പതിമൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കേരളത്തിന്റെ സമസ്ത മലയോരമേഖലയിലും വന്യമൃഗ ആക്രമണങ്ങള്‍ എപ്പോള്വേണമെങ്കിലുമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍ കഴിയുന്നതെന്നും കിഫ ചൂണ്ടിക്കാട്ടി. ജില്ല കോ ഓര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍, വിന്‍സെന്റ് ഇലവുങ്ങല് എന്നിവര്‍ നേതൃത്വം നല്കിയ പ്രധിഷേധ ജാഥയില്‍ നിരവധി കര്‍ഷകര്‍ പങ്കെടു ത്തു.
