മണ്ണാര്‍ക്കാട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ പരിസര ശുചിത്വം പാലിക്ക ണമെന്നും കൊതുക് പ്രജനന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വീടുകളുടെയോ സ്ഥാപനത്തിന്റെയോ ഉള്ളിലോ പരിസരത്തോ കൊതുക് പ്രജനനം കാണ പ്പെടുക, പ്രജനനത്തിന് കാരണമാകുംവിധം വെള്ളംകെട്ടിനില്ക്കുക, തോട്ടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാവുക, മൃഗങ്ങളെ ആകര്‍ഷിക്കുന്നവിധത്തില്‍ മാലിന്യം തള്ളുക എന്നി വ നിയമപ്രകാരം കുറ്റകരമാണ്. പൊതുജനാരോഗ്യ നിയമം -2023 പ്രകാരം 2,000 മുതല്‍ 50,000 രൂപവരെ പിഴ ഈടാക്കും. പിഴ അടച്ചതിനുശേഷവും കുറ്റം ആവര്‍ത്തിക്കുകയോ, നിശ്ചിത കാല യളവിനുള്ളില്‍ പിഴ അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ കോടതിമുഖേനയുള്ള നിയമനടപടിക ള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള പാത്രങ്ങള്‍, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍ എന്നിവ മഴവെള്ളം കടക്കാത്ത വിധത്തില്‍ മാറ്റി സൂക്ഷിക്കുകയോ നീക്കം ചെയ്യുകയോ വേണം. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ചകളില്‍ ഓഫിസുകളിലും പൊതു യിടങ്ങളിലും, ഞായറാഴ്ചകളില്‍ വീടുകളിലും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് കൊതു ക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴുക്കിക്കളയണം. വെള്ളം ഒഴുക്കിക്കളയാന്‍ സാധിക്കാത്ത ഇട ങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി, ഗംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്താം.
ഇന്‍ഡോര്‍ ചെടിച്ചട്ടികളുടെ അടിയിലെ പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം.ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. ചപ്പുചവറുകള്‍ ഓടകളില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.