അഗളി: അട്ടപ്പാടിയില്‍ വനപ്രദേശത്തെ മരത്തിന് മുകളില്‍ ബാരലുകളിലാക്കി സൂക്ഷിച്ച വാഷ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. പാടവയല്‍ ആനക്കട്ടി ഉന്നതി ക്ക് ഒരുകിലോമീറ്റര്‍ അകലെ നീര്‍ച്ചോലയ്ക്ക് സമീപം വനത്തിലെ വലിയ വീട്ടിമരത്തിന്റെ രണ്ട് ശിഖിരങ്ങളിലായാണ് 200 ലിറ്റര്‍ വീതം കൊള്ളുന്ന രണഅട് പ്ലാസ്റ്റിക് ബാരലുകളിലായി വാഷ് ശിഖിരങ്ങളോട് കെട്ടിസൂക്ഷിച്ചിരുന്നത്. 400 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെ ട്ട് കേസെടുത്തതായി എക്സൈസ് അറിയിച്ചു. അഗളി എക്സൈസ് റെയഞ്ച് ഓഫിസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.രങ്കന്, രജീഷ്, ഭോജന് എന്നിവരടങ്ങിയ സംഘമാണ് വനത്തില്‍ പരിശോധന നടത്തിയത്.
