കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ കേന്ദ്രീകരിച്ച് നബാര്‍ഡിന്റെ മേല്‍നോട്ട ത്തില്‍ പ്രവര്‍ത്തിക്കുന്ന മീന്‍വല്ലം വാട്ടര്‍ഷെഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി ന്യൂട്രീഷന്‍ ഗാര്ഡന് പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് മീന്‍വല്ലം വാലി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു.
പ്രദേശത്തെ വീടുകളിലേക്ക് സമിതി അംഗങ്ങള്‍ നേരിട്ടെത്തി പോഷക സസ്യങ്ങള്‍ നട്ടുനല് കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കലും നിര്‍വഹി ച്ചു.ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തങ്കച്ചന് മാത്യൂസ് അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം കെ.ബി സുമലത, പി.എസ്.എസ്.പി. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി.ബേബി, വാട്ടര്‍ഷെഡ് പദ്ധതി പ്രസിഡന്റ് ജോണിക്കുട്ടി സാം, ക്ലബ് പ്രസിഡന്റ് ടി.ആര് രമേഷ്, തുടിക്കോട് വനസംരക്ഷണ സമിതി സെക്രട്ടറി മധു തുടങ്ങിയവര്‍ സംസാരിച്ചു.
