തെങ്കര: ആനമൂളി വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് ടി.കെ മുഹമ്മദ് ജുനൈസ് അധ്യക്ഷനായി.
ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരി ച്ചു. സമിതിയില്‍ അംഗമായി കാലാവധി പൂര്‍ത്തിയാക്കിയ സിറാജ്, ഷമീറ, സജിത എന്നിവര്‍ക്ക് ഉപഹാരം കൈമാറി. പ്രവര്‍ത്തനറിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് അവതരണം, പൊതുചര്‍ച്ച, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവയുണ്ടായി.
ഗ്രാമപഞ്ചായത്ത് അംഗം റിഷാദ്, ജസീന, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) സി.എം മുഹമ്മദ് അഷ്റഫ്, എഫ്.ഡി.എ. കോര്‍ഡിനേറ്റര്‍ ഫിറോസ് വട്ടത്തൊടി, വി.എസ്.എസ്. സമിതി സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍, മുഹമ്മദ് ഹനീഫ, ടി.കെ ഫൈസല്‍, അയ്യപ്പന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
