പാലക്കാട്: കാലവര്‍ഷത്തെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുളള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ ജില്ല തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും, റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ 627 മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. തുടര്‍ന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ നീക്കം ചെയ്യണമെന്ന നിര്‍ദേശവും നല്കി. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളിലെ ഓരോ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും കീഴില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുള്ളത്. ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മണ്ണാര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം, തെങ്കര, അകത്തേത്തറ, പുതുപ്പരിയാരം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കൊതുകപ്രജനനം തടയാന്‍ അതീവശ്രദ്ധ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലരോഗവ്യാപന സാഹചര്യത്തിന് മുന്‍ഗണന നല്കി, കൊതുകിനെ നശിപ്പിക്കുന്ന ലായനി ഉണ്ടാക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ ലഭ്യത ഉറപ്പാക്കാന്‍ പൊതുവിതരണ വകുപ്പിനെ ചുമതല പ്പെടുത്തി.ജില്ലയിലെ 987 സ്കൂളുകളില്‍ 963 എണ്ണത്തിനും ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്. ബാക്കി സ്കൂളു കളില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ നിര്‍ദേശിച്ച അറ്റകുറ്റപണി ഉടന്‍ പൂര്‍ത്തിയാ ക്കുന്ന മുറയ്ക്ക് ഫിറ്റ്നസ് അനുവദിക്കും. സ്കൂളുകളില്‍ അപകടാവസ്ഥ പൂര്‍ണമാ യും ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കര്‍ശനമായി നിര്‍ദേശിച്ചു.മഴ തുടരുന്ന സാഹചര്യത്തില്‍ മിക്കയിട ങ്ങളില്‍ വൈദ്യുതി തകരാര്‍, അനുബന്ധപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തെ ചെറുക്കാന്‍ ആര്.ആര്.ടിയുടെ സേവനം ഉറപ്പാക്കിയ തിനൊപ്പം പട്രോളിങും ശക്തമാക്കി.
റോഡുകളിലെ വെള്ളക്കെട്ട് പരിഹരിച്ച് ഗതാഗതയോഗ്യമാക്കാനും ആവശ്യമായ അപകടസാ ധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. പട്ടികജാതി- പട്ടികവര്‍ഗ മേഖലകളില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കും. വയോജനങ്ങള്‍, കുഞ്ഞു ങ്ങള്, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പരിചരണം ഉറപ്പാക്കാനും അടിയന്തരസാഹചര്യം ഉണ്ടായാ ല്‍ ക്യാംപിലേക്ക് മാറ്റുന്നതിന് തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ദുരന്തനിവാരണത്തിന് അനി വാര്യമായ മണ്ണ് മാന്തിയന്ത്രങ്ങള്‍, ട്രക്ക്, ഹിറ്റാച്ചി, ജനറേറ്റുകള്‍ എന്നിവയുടെ ലഭ്യത, ആംബുല ന്‍സ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ഇതരആവശ്യങ്ങള്ക്കുള്ള വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കു ന്നതിനും നിര്‍ദേശിച്ചു.ജില്ലാ കലക്ടര്‍ കെ. സുധീര്‍, എ.ഡി.എം കെ സുനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
