കോട്ടോപ്പാടം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്ത്, കുടുംബാരോഗ്യകേന്ദ്രഹം, ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യ ത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍ അധ്യക്ഷനാ യി.
ക്യാംപിലെത്തിയ നൂറോളം പേരെ പരിശോധിച്ച് മരുന്നുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ റഷീദ് മുത്തനില്‍, രജനി, മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. റഹ്യാനത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹസീന, മറ്റുആരോഗ്യപ്രവര്ത്തകരായ ജിഷ, വന്ദന, ശ്രീജ, വരുണ്‍, മഞ്ചു, ആശാവര്‍ക്കര്‍മാരായ സലീന, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
