അഗളി: ഡ്രീംസ് കരാട്ടെ അക്കാദമിയില്‍ നിന്നും വിവിധ ഗ്രേഡുകളില്‍ വിജയകരമായി പരിശീ ലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റുകളും അവാര് ഡുകളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു. ഇന്സ്ട്ര ക്ടര്‍ രതീഷ് മാസ്റ്റര്‍ ബെല്‍റ്റ് കൈമാറ്റം നിര്‍വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, അഗളി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ കെ.ആര് ഓമനക്കുട്ടന്, രതീഷ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി കളില്‍ ആത്മവിശ്വാസവും കായികമികവും വളര്‍ത്തുന്നതില്‍ കരാട്ടെ പരിശീലനത്തിന് വലിയ പങ്കുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ കരാട്ടെ പ്രകടനവുമുണ്ടായി. ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖര്‍, രക്ഷിതാക്കള്‍, കരാട്ടെ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
