തച്ചമ്പാറ: മാസങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് കൂടുവെച്ച് പുലിയെ പിടികൂടിയ മാച്ചാംതോടിലെ ചെന്തണ്ടില്‍ വീണ്ടും വന്യജീവിയുടെ ആക്രമണം. വീട്ടുവളപ്പിലെ തൊഴുത്തിന്റെ വശത്തായി കെട്ടിയിട്ട പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു. ഈറ്റത്തോട്ട് വീട്ടില്‍ റെജി സെബാസ്റ്റിയന്റെ ഏഴരമാസം പ്രായമുള്ള പശുക്കുട്ടിയെയാണ് വന്യജീവി കടിച്ചുകൊന്നത്. തിങ്കളാഴ്ച്ച രാവിലെ ഏഴുമണി യോടെ പശുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെ പറമ്പില്‍ തന്നെ പാതി ഭക്ഷിച്ച നിലയില്‍ പശുക്കുട്ടിയു ടെ ജഡം കണ്ടെത്തുകയായിരുന്നു.
തൊഴുത്തിന്റെ വശത്ത് അറ്റത്തായി കെട്ടിയിട്ടിരുന്ന കിടാവിനെ കയര്‍വലിച്ച് പൊട്ടിച്ചാണ് കൊണ്ടുപോയത്.തൊഴുത്തില്‍ നാല് പശുക്കുള് കൂടിയുണ്ടായിരുന്നു.ആറുമാസങ്ങള്‍ക്കകം റെജിയുടെ രണ്ടാമത്തെ വളര്‍ത്തുമൃഗമാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാമത്തെ വളര്‍ത്തുമൃഗമാണ് വന്യജീവി ആക്രമണത്തില്‍ റെജിയ്ക്ക് നഷ്ടപ്പടുന്നത്.
സംഭവത്തെ തുടര്‍ന്ന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വാര്‍ഡ് അംഗം പ്രകാശ് തോമസ്, പാലക്കയം ഡിവിഷന് ഫോറെസ്റ് ഡെപ്യൂട്ടി റേഞ്ചര്‍ കെ.മനോജ്,സെഷന് ഫോറെസ്റ്റ് ഓഫീസര്‍ രശ്മിദാസ്,ഫോറെസ്റ്റ് വാച്ചര്‍ വേണുഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി. വൈകിട്ടോടു കൂടി തന്നെ പുലിയെ പിടികൂടുന്നതിനായി കൂടും കാമറയും സ്ഥാപിച്ചു. വീടിനോട് ചേര്‍ന്ന് 200 മീറ്റര്‍ അകലെയായാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്, സമീപ പ്രദേശങ്ങളില്‍ പുലിയുടെ കാല്പാടുക ള്‍ കാണപ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.കഴിഞ്ഞ ഒരാഴ്ച്ച മുമ്പായി രണ്ടുകിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടില്‍ നിന്നും ആടിനെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 23 ന് ഏഴുമാസം പ്രായമുള്ള കാളക്കുട്ടിയെ പുലി കൊണ്ടുപോയതിനെ തുടര്‍ന്ന് വനം വകുപ്പ് കൂട് സ്ഥാപിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പുലി കെണിയിലകപ്പെടുകയും ചെയ്തിരുന്നു.
