കോട്ടോപ്പാടം: പഞ്ചായത്തിലെ ആര്യമ്പാവ് വാര്‍ഡ് വികസനസമിതിയും പാറയില്‍ കുളമ്പ് കുളമ്പിയന്സ് കള്‍ച്ചറല്‍ സെന്ററും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവിദ്യാര്ഥികളെ അനുമോദിച്ചു. ചിറക് 2026 എന്ന പേരില്‍ നടന്ന വിദ്യാഭ്യാ സ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘാടനം ചെയ്തു. കുളമ്പിയന്സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് വികസനസമിതി ചെയര്‍പേഴ്സണ്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. പാറയില്‍ ഫൈസല്‍ബാബു, ബഷീര്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമ പഞ്ചായത്ത് അംഗം ജസീന കൊര്ണാക്കുഴിയില്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കാസിം കുന്നത്ത്, കെ. സി.സി. ജനറല്‍ സെക്രട്ടറി കെ.മുഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
