മണ്ണാര്‍ക്കാട്: ആതുര സേവനത്തിന് മാനവിക മുഖം നല്കിയ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കമ്മാപ്പയെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തിറക്കി. കമ്മാപ്പയുടെ ആശുപത്രി ജീവിതവും സാമൂഹിക, സാംസ്കാരിക രംഗത്തെ ഇടപെടലുകളും ആസ്പദമാക്കിയാ ണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.
മാധ്യമ പ്രവര്ത്തകന് ഇനാം റഹ്മാനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആശു പത്രിയിലും പരിസരത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡോക്യുമെന്ററിയുടെ ഛായാ ഗ്രാഹണം പ്രശസ്ത കാമറമാന്‍ എ.മുഹമ്മദ് ആണ്.
അല്‍മ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സിനിമ നിരൂപകന് ജി.പി രാമചന്ദ്രന്, സാംസ്കാരിക പ്രവര്ത്തകന് കെ.പി.എസ് പയ്യനടം, കാമറാമാന് സുരേഷ് റെഡ് വണ്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇനാം റഹ്മാന് ഡോക്യുമെന്ററി പരിചയപ്പെടുത്തി. ഡോ. കമ്മാപ്പ സംസാരിച്ചു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നബീല്‍ മുഹമ്മദ്, ഡോ. കൃഷ്ണപ്പന്‍, മാനേജര്‍ സി.എം സബീറലി തുടങ്ങിയവര്‍ പങ്കെടുത്തു.
