മണ്ണാര്‍ക്കാട്: മനുഷ്യ-വന്യജീവി സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനം ഉറപ്പാക്കാന്‍, വനംവകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭി ക്കുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും, കൂടാതെ വനമേഖലയ്ക്ക് പുറ ത്തുള്ള വന്യജീവി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യാനും മനുഷ്യവാസമേഖലകളിലേക്കെത്തുന്ന വന്യജീവികളെ നീക്കം ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഏകജാലക സംവി ധാനമായിരിക്കും 24/7 കോള്‍ സെന്ററെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള ടോള്‍ഫ്രീ നമ്പറായ 1800-425-4733 മുഖേനയാണ് കോള്‍ സെന്റര്‍ സേവനം ലഭ്യമാ കുക. ഭാവിയില്‍ മൂന്ന് അല്ലെങ്കില്‍ നാല് അക്ക ഷോര്‍ട്ട് കോഡ് നമ്പര്‍ ലഭ്യമാകുന്ന മുറയ്ക്ക് സേവനം പുതിയ നമ്പറിലേക്ക് മാറ്റും. ക്ലൗഡ് അധിഷ്ഠിത കോള്‍ സെന്റര്‍ സൊല്യൂഷന് പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് അടിസ്ഥാനത്തിലാണ് വനം വകുപ്പിനായി വികസിപ്പിച്ചിരിക്കുന്നത്. വന്യജീവി സാന്നിധ്യമോ വന്യജീവികളെ നീക്കം ചെയ്യുന്നതിനോ ഉള്ള അഭ്യര്‍ഥന കോള്‍ സെന്ററില്‍ ലഭിക്കുന്ന മുറയ്ക്ക് വിവരങ്ങള്‍ പ്രത്യേക പോര്‍ട്ടലില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ട്രാക്കിംഗ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എസ്.എം.എസ്. സന്ദേശം പരാതിക്കാരന് ലഭ്യമാക്കും.
അതോടൊപ്പം തന്നെ അടിയന്തര ഫീല്‍ഡ് നടപടികള്‍ക്കായി ബന്ധപ്പെട്ട ഡിവിഷന് ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, റെയ്ഞ്ച് ഓഫിസ് എന്നിവിടങ്ങ ളിലേക്ക് വൈല്‍ഡ് വാച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വിവരങ്ങള്‍ കൈമാറും. പരാതിയി ല്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി പരാതിക്കാരന് ട്രാക്ക് ചെയ്യാനുമാകും. കോള്‍ സെന്റര്‍ സംവിധാനത്തോടൊപ്പം പരാതി പരിഹാര മാനേജ്മെന്റ് സിസ്റ്റവും സംയോജിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
