തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ നടത്തിപ്പും സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സെ ക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ പങ്കെടുത്തു.
സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍ദേശം നല്കി. ട്രാന്സ്ജന്ഡര് സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്നും അറി യിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമായാല്‍ അത് പരിശോ ധിക്കുമെന്നും യോഗം വിലയിരുത്തി.
കെ.എസ്.ആര്.ടി.സി., കെ.ടി.ഡി.എഫ്.സി. എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടി ടങ്ങളും കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര് ദേശിച്ചു. കെ.ടി.ഡി.എഫ്.സിയെ മികച്ച നോണ്‍-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി വളര്‍ത്തണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനാവശ്യ മായ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ്, കെ.എസ്.ആര്. ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
